0 Comments

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച് കേസുകളിലായി മൂന്ന് കിലോ 664 ഗ്രാം സ്വര്‍ണം പിടിച്ചു. ദുബായില്‍ നിന്നുളള എയര്‍ ഇന്ത്യ എക്‌സ്‌പ്ര‌സ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരില്‍ നിന്നാണ് 370 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.

ദുബായില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി സാലി, അനസ് എന്നിവരില്‍ നിന്നും 707.10 ഗ്രാമും 960.8 ഗ്രാമും പിടികൂടി. കാസര്‍കോട് സ്വദേശിയായ അന്‍വര്‍ എന്ന യാത്രക്കാനില്‍ നിന്നും 601 ഗ്രാമും സ്വര്‍ണവും കടലുണ്ടി സ്വദേശി ഷിബുലാല്‍ എന്ന യാത്രക്കാരന്‍ നിന്നും 1025 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

Author

Keerthiakj@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!