
നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ശരീരഭാരം കുറച്ചു വിസ്മയ മോഹന്‍ലാല്‍. ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ മോഹന്‍ലാലും ഭാര്യയും മകന് പ്രണവും ചെന്നൈയിലെ വീട്ടില്‍ കഴിഞ്ഞിരുന്നപ്പോള്‍ മകള്‍ വിസ്മയ വിദേശത്തായിരുന്നു. അവിടുത്തെ പ്രകൃതി മനോഹാരിതയും സൗഹാര്‍ദ്ദങ്ങളും ഫിറ്റ്നസ് പരീശീലനവുമെല്ലാം വിസ്മയ ഇന്‍സ്റ്റഗ്രാം പങ്കുവെച്ചിരുന്നു.
22 കിലോ കുറച്ച പോസ്റ്റ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്. പോസ്റ്റ് ഇങ്ങനെ:
ഇനി തായ്ലന്ഡില് നിന്നുള്ള മടക്കമാണ്. ഈ മടക്കയാത്രയില്‍ അങ്ങോട്ടേക്ക് പോയത് പോലെയല്ല വിസ്മയ. 22 കിലോ ശരീരഭാരം കുറച്ച ശേഷമുള്ള വരവാണ്. ഇത്രയും നാള് ഉണ്ടായ കഷ്ടപ്പാടിന്റെയും അതിന്റെ മധുരിക്കുന്ന ഫലത്തെയും കുറിച്ച് മായ വാചാലയാലയാവുന്നു.
“ഫിറ്റ് കോഹ് തായ്ലന്ഡില് ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്ബോള്‍ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ ചിലവഴിച്ചിരുന്നു. കോണിപ്പടി കയറുമ്ബോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു,” വിസ്മയ കുറിച്ചു.
ഈ യാത്ര ഒരു വലിയ സാഹസം കൂടിയായിരുന്നു എന്ന് മായ. താന്‍ അവിടെ ചെയ്ത കാര്യങ്ങളെക്കുറിച്ചും മായ വിശദീകരിക്കുന്നു. മോ തായ് പരിശീലിച്ചു. മനോഹരമായ കുന്നുകളില്‍ ഹൈക്ക് ചെയ്തു. അസ്തമയ നേരം നീന്തി. ഇത്രയും ഒക്കെ ചെയ്യാന്‍ ഇതിലും മനോഹരമായ ഒരിടം ഇല്ല എന്ന് വേണം പറയാം. ടോണി എന്ന തന്റെ കോച്ചിനും മായ ഹൃദയം കൊണ്ട് നന്ദി പറഞ്ഞു അദ്ദേഹം മികച്ച കോച്ച് എന്ന് മായ. തന്റെ ലക്ഷ്യത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. പ്രചോദനം നല്കി. പരിക്ക് പറ്റുമ്പോൾ പിന്മാറാതിരിക്കാന് അദ്ദേഹം ശ്രദ്ധിച്ചു. പറ്റില്ലെന്ന് കരുതിയപ്പോഴെല്ലാം അദ്ദേഹം പിന്തിരിയാന് സമ്മതിച്ചില്ല എന്നും വിസ്മയ കൂട്ടിച്ചേർത്തു.
പുതിയ പരീക്ഷണങ്ങള്‍ നടത്താനും, ആളുകളെ പരിചയപ്പെടാനും, സ്വന്തം പരിമിതികള്‍ മറികടക്കാനും കൂടി താന്‍ പഠിച്ച സ്ഥലമാണ്. ജീവിതം മാറിയിരിക്കുന്നു വീണ്ടും മടങ്ങിയെത്തും എന്ന് കൂടി പറഞ്ഞുകൊണ്ടാണ് വിസ്മയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.