
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോർന്നതിനെതുടർന്ന് തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി വിത്ത് എ.എഫ്.എസ് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അക്കൗണ്ടന്‍സി വിത്ത് എ.എഫ്.എസ് ഒഴികെയുള്ള മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ മോഷണം പോയത്. സ്കൂള്‍ അലമാര കുത്തിത്തുറന്ന് 30 ചോദ്യപേപ്പര്‍ അടങ്ങുന്ന സെറ്റ് മോഷ്ടിക്കുകയായിരുന്നു.കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.