
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ജനമധ്യത്തിലേയ്ക്ക് ഇറങ്ങുന്നു. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ ഗംഭീര വിജയത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ജില്ലാതല പര്യടനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലെ ഇക്കുറിയും ജനകീയ പ്രകടനപത്രികയ്ക്കു രൂപംനല്കാന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാതല പര്യടനത്തിന് ഒരുങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണു നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സി.പി.എം. ആരംഭിക്കുന്നത്.
പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് പത്ത് ദിവസത്തോളം സംസ്ഥാനത്ത് ‘കേരള പര്യടനം’ നടത്തും. ഈ മാസം 22 നു കൊല്ലത്തുനിന്നു ജില്ലാ പര്യടനം തുടങ്ങും. പതിനാല് ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, ആ സ്ഥലങ്ങളിലെ ഗസ്റ്റ് ഹൗസുകളില്‍ തങ്ങി ജില്ലയിലെ സാമൂഹിക, സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.