
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ വകമാറ്റിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് ട്രസ്റ്റിയാണ്. ദേവന്റെ സ്വത്ത് വകകള്‍ ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി മൂന്നംഗ ബഞ്ചിന്റേതാണ് വിധി. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് രണ്ട് ഘട്ടങ്ങളിലായി 10 കോറ്റി രൂപ നല്‍കിയിരുന്നു. ഈ തുക ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്നും ഇവ തിരിച്ചു നല്‍കണം എന്നും ഹൈക്കോടതി ഫുള്‍ ബഞ്ച് വിധിച്ചു.
ദേവസ്വം ഫണ്ട് മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന ഡിവിഷന് ബഞ്ചിന്റെ മുന്‍കാല വിധി ഫുള്‍ ബെഞ്ച് അസാധുവാക്കികൊണ്ടാണ് കോടതിയുടെ ഉത്തരവ്. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘനകളുടെ ഹര്‍ജികളിലാണ് കോടതി നിര്‍ണായക ഇടപെടല്‍.