
ചെന്നൈ: നടന് സത്യരാജിന്റെ മകളും സാമൂഹിക പ്രവര്‍ത്തകയുമായ ദിവ്യ സുബയ്യ ഡി.എം.കെയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്റെ വരവ് ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രചാരണത്തിനു താരപ്രഭ നല്കാന് സത്യരാജിനെ രംഗത്തിറക്കാനാണു ഡി.എം.കെയുടെ പദ്ധതി. ഡി.എം.കെ, ദിവ്യയ്ക്കു നിയമസഭാ സീറ്റു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദ്രാവിഡ ആശയത്തെക്കുറിച്ച് അവഗാഹമുള്ള സത്യരാജ് മികച്ച പ്രാസംഗികനുമാണ്. മകള്‍ക്കു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തുമെന്നു സത്യരാജ് പറഞ്ഞു. സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്കു പോഷകാഹാരം നല്‍കുന്നതിനുള്ള ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി ശ്രദ്ധേയയാണു ദിവ്യ. ന്യൂട്രിഷ്യനായ ദിവ്യ, മഹില്‍മതി ഇയക്കം എന്ന പേരില്‍ സന്നദ്ധ സംഘടനയുടെ സ്ഥാപകയാണ്. നീറ്റ് പരീക്ഷയ്ക്കെതിരെ ദിവ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു.