
കോട്ടയം: സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ കോട്ടയം ജില്ലക്കും കോട്ടയം ഉള്‍പ്പെടുന്ന മേഖലക്കും കഴിഞ്ഞെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്. കോട്ടയം കെ.പി.എസ്. മേനോന് ഹാളില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ജില്ലാ ക്രിസ്മസ് ഫെയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്വം കാര്യക്ഷമമായി നിറവേറ്റുന്നതിന് ഉദ്യോഗസ്ഥരും തൊഴിലാളികളും റേഷന്‍ വ്യാപാരികളും ജാഗ്രത പുലര്‍ത്തുന്നു. കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള പൊതുവിതരണ മേഖലയുടെ പ്രയത്നത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സപ്ലൈകോക്ക് കഴിഞ്ഞു. എല്ലാ ഗ്രാമങ്ങളിലും സപ്ലൈകോ ഔട്ട്ലെറ്റുകള് തുറക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്രിസ്മസ് കിറ്റിന്റെ വിതരണം ഡിസംബര്‍ 25നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിസംബര്‍ 24 വരെ നീണ്ടു നില്ക്കുന്ന ക്രിസ്മസ് ഫെയറില്‍ മിതമായ നിരക്കില്‍ സപ്ലൈകോ ഉത്പന്നങ്ങള്‍ ലഭിക്കും.