
മലപ്പുറം: മലപ്പുറത്ത് കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തി വീശി. കാമ്ബസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ ജിഎസ്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
കാമ്ബസ് ഫ്രണ്ടിന്റെ ദേശീയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. എന്നാല്‍ പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ കെ.എ. റൗഫിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍ റൗഫിനു പങ്കുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്.