പത്തനംതിട്ട : തിരഞ്ഞെടുപ്പ് സമയത്ത് വൈറലായി മാറിയ പത്തനംതിട്ട ജില്ലാപഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. വിബിതബാബു, തനിക്കെതിരെ നടക്കുന്ന സൈബർഅക്രമങ്ങളിൽ പ്രതിഷേധവുമായി രംഗത്ത്.
ഒരു കുടുംബിനിയും, വക്കീലുമായ താൻ മറ്റൊരു സ്ഥാനാർഥിയും നേരിടാത്ത വ്യകതിയാക്രമണമാണ് നേരിടുന്നതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
ആർക്കും ദ്രോഹം ചെയ്യാത്ത തന്നെ വെറുതേ വിടണമെന്നും, തനിക്കെതിരെ വ്യാജമായ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നത് സങ്കടകരമാണെന്നും ലൈവിലൂടെ അറിയിച്ചു.
ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത തന്നെ എന്തിന്റെ പേരിലാണ് ഇങ്ങനെ സോഷ്യൽമീഡിയയിൽ വേട്ടയാടുന്നത് എന്നത് മനസിലാകുന്നില്ലന്ന് വിബിത പറഞ്ഞു.