
സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ്. കര്‍ദിനാള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ട്.
അതേസമയം കര്‍ദിനാളിനെ സ്ഥാനത്യാഗം ചെയ്യിക്കാന്‍ പദ്ധതിയിട്ടുവെന്നും കൊച്ചിയിലെ വിയാനി പ്രസില്‍ വച്ചായിരുന്നു ഗൂഢാലോചന നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വൈദികര്‍ ഗുരുതര ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കി.