
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ ബി.ജെ.പിയുടെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി. നടപടി അപക്വമാണെന്നും പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നുമാണ് വിമര്‍ശനം.
നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്നും നേതൃത്വം പറഞ്ഞു. മുതിര്‍ന്ന നേതാവ് ബി. രാധാകൃഷ്ണമേനോനാണ് ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചിട്ടില്ലെന്നും സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും രാധകൃഷ്ണമേനോന്‍ ചൂണ്ടിക്കാട്ടി.