0 Comments

കൊച്ചി:  കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ ഇ ഡി കുറ്റപത്രം തയാര്‍. ഡിസംബർ 24ന് ശിവശങ്കറിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കും. ഡിപ്പാർട്ട്‌മെന്റിൽ നിന്നും അനുമതി ലഭിച്ചതായും ഇ.ഡി വ്യക്തമാക്കി.

25, 26, 27 തീയതികളിൽ കോടതി അവധിയായതിനാലാണ് 24-ാം തീയതി പരിഗണിക്കുന്നത്. ഡിസംബർ 26ന് ശിവശങ്കർ അറസ്റ്റിലായി 60 ദിവസം തികയുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.

ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിനു മുൻപ് കുറ്റപത്രം സമർപ്പിക്കാനാണ് എൻഫോഴ്സ്മെന്റിന്റെ നീക്കം. ഡിസംബർ ഇരുപത്തിയാറിന് ശിവശങ്കർ അറസ്റ്റിലായിട്ട് അറുപത് ദിവസം തികയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *