0 Comments

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനു സംസ്ഥാനത്തെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും 2500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി.  ശനിയാഴിച്ചയായിരുന്നു പൊങ്കലിന്റെ ഭാഗമായി എല്ലാവർക്കും 2500 രൂപ സമ്മാനമായി നൽകുമെന്ന് അദ്ദേഹം പറഞ്ഞത്. ജനുവരി നാല് മുതൽ വിതരണം ചെയ്ത് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

റേഷൻ കാർഡ് വഴി പഞ്ചസാര വാങ്ങാൻ സാധിക്കുന്നവർക്ക് അരിയിലേക്ക് മാറാമെന്നും നേരത്തെ പറഞ്ഞിരുന്നു. ജനുവരി 14ന് നടക്കുന്ന പൊങ്കലിന് ഏകദേശം രണ്ടര കോടിയോളം പേർക്ക് 2500 രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നൽകിയതിൽ നിന്ന് 1500 രൂപ കൂടുതലാണ് ഈ വർഷം. തമിഴ്നാട്ടില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ എടപ്പാടിയിൽ പ്രചരണം ആരംഭിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം

പൊങ്കൽ സമ്മാനം ന്യായവില കടകളിലൂടെ വിതരണം ചെയ്യുന്നതിന് മുൻപു ഗുണഭോക്താക്കൾക്ക് വീടുകളിൽ ടോക്കണുകൾ എത്തിക്കും. സാധനങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള തീയതിയും സമയവും ‌ടോക്കണിലുണ്ടാകും. ഇതനുസരിച്ചാണ് സമ്മാനം കൈപ്പറ്റേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!