
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രണ്ട്. അന്ന രേഷ്മ രാജനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സുജിത് ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബിനുലാൽ ഉണ്ണിയാണ്..സിനിമയുടെ ചിത്രീകരണം ഇന്നലെ ആരംഭിച്ചു. ഏറ്റുമാനൂരിൽ ആണ് ചിത്രീകരണം ആരംഭിച്ചത്.
അനീഷ് ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശർമ്മ, രഞ്ജി കാങ്കോൽ, ബാബു അന്നൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഫൈനൽസിന് ശേഷം പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രമാണിത്. ഹെവൻലി മൂവീസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.