
കോവിഡ് വാക്സിന് കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സോനാരോ. കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത് .വാക്സിന് കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നായിരുന്നു ബോല്‍സോനാരോയുടെ പരിഹാസം.
‘ഫൈസര്‍ കമ്പനിയുടെ കരാറില്‍നിന്ന് അതു വ്യക്തമാണ്. മരുന്നു കുത്തിവച്ച് നിങ്ങള്‍ മുതലയായി മാറിയാല്‍ അത് നിങ്ങളുടെ കുഴപ്പമാണ്. സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും പുരുഷന്മാര് സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലും കമ്പനി ഉത്തരവാദിത്തം ഏറ്റെടുക്കില്ല’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ബ്രസീലില്‍ കോവിഡ് വാക്സിനേഷന് ആരംഭിച്ചത്. 15 മാസത്തിനുള്ളില്‍ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യം. യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ജര്‍മന്‍ കമ്പനി ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിനിടെയാണ് പ്രസിഡന്റിന്റെ പരിഹാസം.