0 Comments

ക്ഷീര വികസന വകുപ്പിൻ്റെ കോട്ടയം റീജിയണൽ ലബോറട്ടറിയിൽ ട്രെയിനി അനലിസ്റ്റ് (മൈക്രോ ബയോളജി ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക് അല്ലെങ്കിൽ ഡയറി സയൻസിൽ ബിരുദമുള്ളവര്‍ക്കാണ് അവസരം.

നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ മൈക്രോ ബയോളജിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ പരിഗണിക്കും. പ്രായം 18നും 40 നും മധ്യേ. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും പകർപ്പും ബയോഡേറ്റയും ഡിസംബർ 28ന് വൈകുന്നേരം അഞ്ചിനകം അസിസ്റ്റൻ്റ് ഡയറക്ടർ, റീജിയണൽ ലബോറട്ടറി, ക്ഷീര വികസന വകുപ്പ്, ഈരയിൽ കടവ് കോട്ടയം 686001 എന്ന വിലാസത്തിൽ ലഭിക്കണം.

യോഗ്യരായവരുടെ പട്ടിക 29 ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും .ഇൻ്റർവ്യൂ ജനുവരി ഒന്നിനു രാവിലെ 11ന് നടത്തും.ഫോൺ 04812 563399

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!