
നിർബന്ധിത മതപരിവർത്തനം ചെയ്തുവെന്നാരോപിച്ചു ക്രിസ്ത്യൻ മിഷനറിമാരെ യു.പി പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയൻ പൗര അടക്കം നാല് പേരെയാണ് ഗൗതം ബുദ്ധ് നഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശിൽ ആദിത്യനാഥ് സർക്കാർ കഴിഞ്ഞ മാസം പാസാക്കിയ വിവാദ മത പരിവർത്തന നിരോധന നിയമപ്രകാരമാണ് ക്രിസ്ത്യൻ മിഷനറിമാരെ അറസ്റ്റ് ചെയ്തത്. ദക്ഷിണ കൊറിയൻ സ്വദേശി ആൻമോൾ അടക്കം മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. സീമ, സന്ധ്യ, ഉമേഷ് കുമാർ എന്നിവരാണ് ആൻമോളിന് പുറമെ അറസ്റ്റിലായവർ. ഇവർ പ്രയാഗ് രാജ് സ്വദേശികളാണ്. യു.പിയിലെ പുതിയ നിയമപ്രകാരം അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്ക് മേൽ ചുമത്തിയത്.