0 Comments

ആറന്മുള ക്ഷേത്രത്തില്‍ നിന്നും മണ്ഡല പൂജയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര  നാളെ രാവിലെ ഏഴിന് പുറപ്പെടും. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് രഥയാത്ര. ഒപ്പം അനുഗമിക്കുന്നവരുടെ എണ്ണത്തിലും കുറവ് വരുതിയിട്ടുണ്ട്. ഘോഷയാത്രയില്‍ ഒപ്പമുള്ളവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമാണ്.

നേരത്തേ നിശ്ചയിച്ച ക്ഷേത്രങ്ങളില്‍ മാത്രമാണ് രഥഘോഷയാത്രക്ക് സ്വീകരണം നല്‍കുക. യാത്ര ആരംഭിക്കുന്നതിന് മുന്‍പും രഥയാത്ര പെരുനാട്ടില്‍ എത്തുമ്പോഴും കൊറോണ പരിശോധനയുണ്ടാകും. 25 ന് തങ്കയങ്കി സന്നിധാനത്ത് എത്തിക്കും. 26 നാണ് മണ്ഡലപൂജ.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!