
ഡൽഹി അതിർത്തിയിൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് കർഷക നേതാക്കൾ. സിംഗു അതിർത്തിയിൽ പതിനൊന്ന് കർഷക സംഘടനകളുടെ നേതാക്കളാണ് ഇന്ന് നിരാഹാരമിരിക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ റിലേ നിരാഹാരം തുടരാനാണ് തീരുമാനം.
കർഷക പ്രക്ഷോഭം പുതിയ രൂപങ്ങളിലേക്ക് കടക്കുകയാണ്. പ്രക്ഷോഭ വേദികളിൽ കർഷക നേതാക്കൾ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹത്തിലാണ്. ചർച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കത്തിന് കർഷക സംഘടനകൾ ഇന്ന് മറുപടി നൽകും.