
ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ബാധ യുകെയില്‍ അനിയന്ത്രിതമായതോടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം. കോവിഡ് ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിമാന സർവീസുകളുടെ കാര്യത്തിലും മുന്‍കരുതല്‍ നടപടികളിലും ഉടന്‍ തീരുമാനമെടുക്കും. ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ഹർഷവർധന് പ്രതികരിച്ചു.
ജനിതകമാറ്റം വന്ന കോവിഡ് ബാധ യുകെയില്‍ നിയന്ത്രണാതീതമായതിനൊപ്പം മറ്റ് രാജ്യങ്ങളിലേക്കും പടരുകയാണ്. ഇറ്റലി, ജർമനി, നെതർലാന്റ്സ്, ബെല്‍ജിയം, സൌദി തുടങ്ങി കൂടുതല്‍ രാജ്യങ്ങള്‍ യുകെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി.