
വാഗമണിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനസ് സൂക്കാണ് നിശാപാർട്ടിയിൽ പങ്കെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ബിനാമിയെന്ന സംശയത്തിൽ അനസ് സൂക്കിനെ എൻഫോഴ്സ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
ജന്മദിനാഘോഷത്തിന്റെ മറവിലായിരുന്നു നിശാപാർട്ടി സംഘടിപ്പിച്ചത്. വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിശാപാർട്ടി നടത്താനുള്ള എല്ലാ അസൂത്രണവും ചെയ്തിരുന്നു. തുടർന്നാണ് ലഹരി ആഘോഷരാവിൽ പങ്കെടുക്കാൻ പ്രതികൾക്ക് പുറമെ 58 പേർ റിസോർട്ടിലേക്ക് എത്തിയത്.