
കോഴിക്കോട് പന്തീരങ്കാവില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ മോഷണം. മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാക്കള്‍ ആഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞു. പൊലീസ് സ്ഥാപനത്തിലെത്തി പരിശോധന നടത്തുകയാണ്. ഉച്ചയോടെയാണ് സംഭവം.
ഒരാള്‍ കടയില്‍ നിന്നും ആഭരണവുമായി പുറത്തേക്കിറങ്ങിയ ശേഷം പുറത്ത് സ്റ്റാര്‍ട്ട് ചെയ്തിട്ടിരുന്ന സുഹൃത്തിനൊപ്പം രക്ഷപ്പെടുകയായിരുന്നു. 28 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു.