
മോദിക്ക് സൈനിക പുരസ്കാരം സമ്മാനിച്ചു ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: മോദിക്ക് സൈനിക പുരസ്കാരം സമ്മാനിച്ചു ട്രംപ്. അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതിയായ “ലീജിയണ്‍ ഓഫ് മെറിറ്റ്’ പുരസ്കാരമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മാനിച്ചത് .
ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കിയതിനും ഇന്ത്യയെ ആഗോള ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ നരേന്ദ്ര മോദി വഹിച്ച നേതൃത്വപരമായ പങ്കും കണക്കിലെടുത്താണ് പുരസ്കാരം നല്‍കിയത്.
തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മോദിക്കായി ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് സി.ഒബ്രയാനില് നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.