0 Comments

കൊല്ലം:നവകേരളം കൂടുതല്‍ മികവുറ്റതാക്കാൻ ചുവടുവയ്പുമായി മുഖ്യമന്ത്രി. രാവിലെ 10.30ന് കൊല്ലത്തു ‘കേരള പര്യടന’ത്തിന് തുടക്കമായി.കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യദിന പര്യടനം. രാവിലെ കൊല്ലം ബീച്ച്‌ ഓര്‍ക്കിഡ് ഹോട്ടലിലെ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും വികസന ക്ഷേമ പധതികളും അവര്‍ സംതൃപ്തി രേഖപ്പെടുത്തി. നാടിന്റെ പുരോഗതിക്കായുള്ള കൂടുതല്‍ ആശയങ്ങളും പദ്ധതികളും അവര്‍ കൈമാറി

ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികളുമായി സംസാരിച്ചുവെന്നും കൊല്ലത്തിന്റെ വികസനത്തിനും, സംസ്ഥാനത്തിന്റെ പൊതുവികസനത്തിനുമുതകുന്ന സംവാദമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ വൈകിട്ട് 4.30ന് അബാന്‍ ടവറില്‍ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്ബ് എല്ലാ ജില്ലകളിലും പര്യടനം നടത്തി എല്‍ഡിഎഫിന്റെ സമഗ്രവികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യം.ഇതിന് പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. ഭാവി കേരളത്തെക്കുറിച്ചുള്ള എല്‍ഡിഎഫ് കാഴ്ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം. തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ ജനകീയാംഗീകാരത്തിന് പിന്നാലെ നടക്കുന്ന പര്യടനം ചരിത്രസംഭവമാക്കാനൊരുങ്ങുകയാണ് കേരളം.

ബുധനാഴ്ച കോട്ടയത്തും വ്യാഴാഴ്ച തലസ്ഥാന ജില്ലയിലുമാണ്. സമാപന ദിവസമായ 30ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പര്യടനം. കോവിഡ് സാഹചര്യത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതിയുള്ളതിനാലാണ് എല്ലാ ജില്ലകളും സന്ദര്‍ശിച്ച്‌ നാനാതുറയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നത്.

എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ് മുഖ്യമന്ത്രിയുടെ പര്യടനം. സംസ്ഥാനത്തെ വിഭവ വിനിമയവും വികസന ആശയങ്ങളും ഇതിലൂടെ പങ്കുവയ്ക്കും. സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച വികസനത്തിന്റെയും ജനക്ഷേമപദ്ധതികളുടെയും പൂര്‍ത്തീകരണത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി വിശദീകരിക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *