
ദില്ലി: കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ദില്ലിയില്‍. ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ആശുപത്രികളില്‍ വാക്സിന് സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ് ഉള്ളത് ഇപ്പോള്‍. കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ലാബുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്കുകയുണ്ടായി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി പറയുകയുണ്ടായി.