
ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി ലയണല്‍ മെസിക്ക് സ്വന്തം. ബാഴ്സലോണയ്ക്കായി ഇതുവരെ മെസി നേടിയത് 644 ഗോളാണ്.
റിയല്‍ വല്ലഡോലിഡിന് എതിരെ ഇന്നലെ നടന്ന മത്സരത്തിലായിരുന്നു മെസി തന്റെ 644ാം ഗോള്‍ നേടിയത്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ പെലെയുടെ റെക്കോര്‍ഡ് ആണ് മെസി ഇതോടെ മറികടന്നത്.