0 Comments

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിൻ്റെ അവകാശങ്ങളുടെ ലംഘനമാണെന്ന് സീതാറാം യെച്ചൂരി.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നാളെ നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചിരുന്നു. തുടർന്ന് നിയമസഭാ സമ്മേളനത്തിനായി സർക്കാർ ​ഗവർ‌ണറുടെ അനുമതി തേടി. സംഭവത്തിൽ വിശദീകരണം ആരാഞ്ഞ ​ഗവർണർ അനുമതി നിഷേധിച്ച് ഫയൽ മടക്കി അയയ്ക്കുകയായിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!