
ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടാൽ ഒരു സാഹചര്യത്തിലും ഗവർണർക്ക് നോ പറയാൻ സാധിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗവർണർ ഭരണഘടനക്ക് വിധേയനായി പ്രവർത്തിക്കേണ്ടതാണെന്നും ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
ഗവർണറുടെ നടപടിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കണമായിരുന്നു. എന്നാൽ, ഗവർണറെ എതിർക്കാൻ ഭയപ്പെടുന്നത് പോലെയാണ് സർക്കാറിന്റെ മൃദുസമീപനം കാണുമ്പോൾ തോന്നുന്നത് ഉമ്മൻചാണ്ടി പറഞ്ഞു.