0 Comments

താത്​കാലിക രാഷ്​ട്രീയ നേട്ടങ്ങൾക്കായി മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തുന്ന വർഗീയ പ്രചാരണം സംസ്​ഥാനത്ത്​ സംഘപരിവാറിനെ ശക്​തിപ്പെടുത്താൻ ഹേതുവാകുമെന്ന്​ ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ്​. സംഘപരിവാർ ഉയർത്തുന്ന രാഷ്​ട്രീയ പ്രൊപഗണ്ടയുടെ പ്രചാരകരാവുകയാണ്​ സി.പി.എമ്മെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

ഹൈന്ദവ ക്രൈസ്​തവ വോട്ടുകൾ തങ്ങൾക്കനുകൂലമായി മാറ്റാനുള്ള ഹീനവും ജനാധിപത്യ വിരുദ്ധവുമായ ശ്രമമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്​. കേരളത്തിലെ മുസ്​ലീം സമൂഹത്തെയും സംഘടനകളെയും പൈശാചികവത്​കരിച്ച്​ ശത്രുപക്ഷത്ത്​ നിർത്താനാണ്​ സി.പി.എം ശ്രമിക്കുന്നത്​. അബ്​ദുൽ അസീസ് പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *