
എവർട്ടണെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് ലീഗ് കപ്പ് സെമിയില്‍ പ്രവേശിച്ചു. 88ാം മിനുറ്റില്‍ എഡിസണ് കവാനി, ഇഞ്ച്വറി ടൈമില്‍ ആന്റണി മാര്‍ഷ്യല്‍ എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്.
അതേസമയം ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ ജയം. സ്ട്രാസ്ബോര്‍ഗിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പിഎസ്ജി തോല്പിച്ചത്. സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ടീം ഇന്നലെ ഇറങ്ങിയത്.