
കോഴിക്കോട് ഇതുവരെ ഏഴുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. അറുപത് പേരില്‍ രോഗലക്ഷണമുണ്ട്. സൂപ്പര്‍ ക്ലോറിനേഷന് കൊണ്ട് രോഗത്തെ നിയന്ത്രിക്കാമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംഒ അറിയിച്ചു.
അതേസമയം, ഇന്ന് കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുന്‍പ് കുട്ടിയെ കഠിനമായ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.