0 Comments

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം ഘട്ട നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാലു മാസം കൂടി എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും  നല്‍കും, 2021 ജനുവരി 1 മുതല്‍ ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തും, 20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും, 847 കുടുംബ ശ്രീ ഭക്ഷണശാലകള്‍ക്ക് പുറമെ 153 എണ്ണം പുതിയത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാംഘട്ട നൂറ് ദിന കർമ്മ പരിപാടി ഒന്നാംഘട്ട നൂറ് ദിന കർമ്മപരിപാടികളുടെ തുടർച്ചയാണ്. ഒന്നാംഘട്ട കർമ്മ പദ്ധതിയിലെ 122 പദ്ധതികളാണ് പൂർത്തീകരിച്ചത്, മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടന്നിരുന്നില്ല, കാർഷിക ഉത്പ‌നങ്ങൾക്ക് തറവില പ്രഖ്യാപിക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!