0 Comments

പാർട്ടി സ്ഥാപക ദിനത്തിൽ ‘തിരംഗ യാത്ര’യുമായി കോൺഗ്രസ് പാർട്ടി. തിരംഗ യാത്രക്കൊപ്പം ‘സെൽഫി വിത്ത് തിരംഗ’ എന്ന ക്യാംപെയിനും കോൺഗ്രസ് തുടക്കം കുറിക്കും. ഡിസംബർ 28നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചതിന്‍റെ 136ാം വാർഷികം ആഘോഷിക്കുന്നത്. സാമൂഹിക അകലം പാലിച്ചു പരിപാടികൾ സംഘടിപ്പിക്കാൻ എ.ഐ.സി.സി നേതൃത്വം പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് നിർദേശം നൽകി.

കോൺഗ്രസ് വാർഷിക ദിനം കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. എല്ലാ പാർട്ടി എം.പിമാരും എം.എൽ.എമാരും പരിപാടിയിൽ പങ്കെടുക്കണമെന്നും സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പരിപാടി സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *