
സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തിയറ്റർ തുറക്കുമ്പോൾ വിനോദ നികുതിയും തിയറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ചാർജും ഒഴിവാക്കണമെന്നും കത്തിൽ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമ തിയറ്ററുകൾ ഒക്ടോബർ 15 മുതൽ തുറന്നു പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ സിനിമ രംഗത്തെ സംഘടനകളുമായി നടത്തിയ ചർച്ചയെ തുടർന്ന് കേരളത്തിൽ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.