
എസ്.ബി.ഐ ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിക്ക് മറ്റൊരാളുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ യുവതിയുടെ മുന്കാമുകന് അറസ്റ്റിലായി.
പോലീസ് പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ട സ്നേഹലത പ്രതിയായ ഗുട്ടി രാജേഷുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബാങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചതോടെ യുവതി ഇയാളിൽ നിന്നകന്നു. പിന്നീട് തന്റെ കോളേജിലെ സഹപാഠിയായ പ്രവീണുമായി അടുത്തു. ഇതില്‍ പ്രകോപിതനായ രാജേഷ് ഇവരെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.