0 Comments

തമിഴ്​ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്​ ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്നാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഇദ്ദേഹത്തിന്‍റെ കോവിഡ്​ പരിശോധനഫലം നെഗറ്റീവാണ്​.

വെള്ളിയാഴ്ച രാവിലെയാണ്​ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ ഷൂട്ടിങ്ങിലായിരുന്നു അദ്ദേഹം. സെറ്റിലെ ചിലര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്​ ഡിസംബര്‍ 22ന്​ അദ്ദേഹത്തെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. രജനിയുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. എങ്കിലും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യസ്​ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഹൈദരാബാദില്‍ രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ഷൂട്ടിങ്ങ്​ പുരോഗമിക്കുന്നതിനിടെ നിരവധി പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്​ ഷൂട്ടിങ്​ നിര്‍ത്തിവെക്കുകയും ചെയ്​തിരുന്നു. തുടര്‍ന്നാണ്​ രജനിയെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. രജനികാന്തിന്​ കോവിഡ്​ ലക്ഷണങ്ങളൊന്നുമില്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!