
ബെനിഷാംഗുൾ-ഗുമുസ് മേഖലയിലെ ഒരു ഗ്രാമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ എത്യോപ്യൻ സൈന്യം 42 ആയുധധാരികളെ കൊന്നതായി പ്രാദേശിക മാധ്യമ റിപ്പോർട്ട്. ആക്രമണത്തിൽ നൂറിലധികം ഗ്രാമീണർ മരിച്ചതായി രാജ്യത്തെ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. സുഡാനുമായി അതിർത്തി പങ്കിടുന്ന മേഖല സുരക്ഷിതമാക്കാൻ കൂടുതൽ സൈനികരെ അയച്ചതായി എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞു.