
കാര്‍ഷക പ്രക്ഷോഭത്തില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി ആരോപിച്ചു. പ്രതിഷേധത്തിന് വസ്തുതകളോ യുക്തികളോ ഇല്ലെന്നും നിരപരാധികളായ കര്‍ഷകരെ രാഷ്ട്രീയ കാരണങ്ങളാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
എപിഎംസി നിയമമില്ലാത്ത സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരുടെ കാപട്യവും പ്രധാനമന്ത്രി മോദി തുറന്നുകാട്ടി. എപിഎംസി നിയമം വളരെ മികച്ചതാണെങ്കില്‍ എന്തുകൊണ്ട് അത് കേരളത്തില്‍ നടപ്പാക്കുന്നില്ല എന്ന് പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന കേരള രാഷ്ട്രീയക്കാരോട് അദ്ദേഹം ചോദിച്ചു.
‘കേരളത്തില്‍ നിന്നും ചിലര്‍ സമരം ചെയ്യാനായെത്തുന്നുണ്ട്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരാണ്. കേരളത്തില്‍ എന്തുകൊണ്ട് എ.പി.എം.സി നിയമമില്ല? കോണ്‍ഗ്രസായിരുന്നില്ലേ നേരത്തെ ഭരിച്ചിരുന്നത്? അവിടെ എന്തുകൊണ്ട് എ.പി.എം.സിയും മണ്ഡിയും സമരം ചെയ്ത് നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇത് രാഷ്ട്രീയം കലര്‍ത്തിയുള്ള സമരമാണ്,’ മോദി പറഞ്ഞു. കര്‍ഷകരുടെ പേരില്‍ സമരം നടത്തുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി പറഞ്ഞു.