
കാര്‍ഷിക വിഷയം ചര്‍ച്ചചെയ്യുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മന്ത്രിമാര്‍ നേരിട്ട് ഗവര്‍ണറെ കാണും.
നിയമമന്ത്രി എകെ ബാലന്, വിഎസ് സുനില്‍കുമാര്‍ എന്നവരാണ് ഉച്ചക്ക് 12.30 തിന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുക. സഭ സമ്മേളനത്തിന് അനുമതി നല്‍കണം എന്ന് നേരിട്ട് ആവശ്യപ്പെടും.
അനുനയത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം. നേരത്തെ പ്രത്യേക നിയമസഭാ സമ്മേളനം നടത്താനുള്ള അനുമതി ഗവര്‍ണര്‍ തള്ളിയിരുന്നു.
അതേ സമയം നിയമസഭ ചേരാന്‍ സമ്മതം നല്‍കാത്ത ഗവര്‍ണര്‍ തെറ്റായ കീഴ് വഴക്കം സൃഷ്ടക്കുന്നുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് ആരോപിച്ചു.