0 Comments

 

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കിയാല്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. അഗ്നിരക്ഷ സേന അസിസ്റ്റന്റ് മാനേജര്‍ കെ എല്‍ രമേശനെയാണ് പുറത്താക്കിയത്. പദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച്‌ രമേശന്‍ പോസ്റ്റിട്ടിരുന്നു.

അച്ചടക്കലംഘനം നടത്തിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നാണ് കിയാല്‍ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ സ്വതന്ത്ര സംഘടന രൂപീകരിച്ചതിനാണ് നടപടിയെന്നാണ് കെ എല്‍ രമേശ് പറയുന്നത്.

കിയാല്‍ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രമേശന്‍ വ്യക്തമാക്കി. നടപടിയില്‍ പ്രതിഷേധവുമായി ഒരു സംഘം ജീവനക്കാര്‍ കിയാല്‍ എം ഡിക്ക് കത്തെഴുതിയിട്ടുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!