0 Comments

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ആറ് കുട്ടികളെ കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടില്‍ നിന്നും തോക്കുകളും, കംപ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. രഹസ്യന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാന ത്തിലായിരുന്നു അറസ്റ്റ് ഇവരെ ചെയ്തത്.

ഓണ്‍ലൈന്‍ ഗെയിം വഴിയാണ് ഐസ് ഏജന്‍്റിനെ ഇവര്‍ പരിചയപ്പെട്ടെന്ന് മുഖ്യ പ്രതിയായ കുട്ടി സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഐ എസുമായി നിരവധി തവണ ആശയ വിനിമയം നടത്തിയതിന്‍്റെ രേഖകളും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

ഇവരുടെ സംഘത്തിലേക്ക് കൂടുതല്‍ കുട്ടികളെ ചേര്‍ക്കാന്‍ പിടിയിലായ കുട്ടികളോട് ഐസ് ഏജന്‍്റ് അവശ്യപ്പെട്ടു. ഇതിനായി സാമ്ബത്തിക സഹായവും അയാള്‍ വാഗ്ദാനം ചെയ്തതായും കുട്ടികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലുകള്‍ക്കുമായി ഇവരെ കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന് കൈമാറി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *