0 Comments

 

കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരിലെ എല്ലാ നിവാസാനികളേയും സാര്‍വത്രിക ആരോഗ്യ പരിരക്ഷ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി ആയുഷ്മാന്‍ ഭാരത് പി.എം.-ജയ് ഷെഹത്തിന് നാളെ ഉച്ചക്ക് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെ പ്രധാനമന്ത്രി തുടക്കം കുറിക്കും.

ജമ്മു കശ്മീരില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും സമുദായങ്ങളെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരിക എന്നതാണ് കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും ജമ്മുകാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറും ഈ അവസരത്തില്‍ സന്നിഹിതരായിരിക്കും.

കശ്മീരില്‍ സ്ഥിരീതാമസമാക്കിയ ഓരോ വ്യക്തിക്കും നിശ്ചിത തുക ഉള്‍പ്പെടുത്തി ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സാമ്ബത്തിക പരിരക്ഷ നല്‍കും. പി.എം.-ജയ് പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികള്‍ ഈ പദ്ധതിക്ക് കീഴിലുള്ള സേവനം നല്‍കും. ആയുഷ്മാന്‍ ഭാരത് പരിപാടിയുടെ രണ്ടു പ്രധാന പദ്ധതികളായ ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളും പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജനയും കൊണ്ട് സാര്‍വത്രിക പദ്ധതി വിപുലീകരിക്കാനാണ് നീക്കം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *