0 Comments

 

ജമ്മു കശ്മീരില്‍ ഡിസിസി തെരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ചരിത്രം കുറിച്ച്‌ ബി ജെ.പി. ഇതു വരെ യുള്ളതില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി ബിജെപി തന്നെയാണ് ഏറ്റവും വലിയ ഒററകക്ഷി. ആകെ വോട്ടു ഷെയറിലും ബിജെപിയാണ് മുന്നില്‍. കോണ്‍ഗ്രസിന് നേടാനായത് വെറും 26 സീറ്റുകള്‍ മാത്രമാണ്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 75 സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയ ബിജെപി 24,82 ശതമാനം വോട്ട് വിഹിതവും നേടി. രണ്ടാം സ്ഥാനത്തുള്ള നാഷണല്‍ കോണ്‍ഫറന്‍സിന് കിട്ടിയത് വെറും 16.46 ശതമാനം വോട്ട് മാത്രം, കോണ്‍ഗ്രസ് 13.82 ശതമാനം, പിഡിപി 3.96 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ഷെയര്‍.

ജമ്മു കാശ്മീരില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്ത് പാര്‍ട്ടിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി മാറ്റിയ ജമ്മു കശ്മീരിലെ ജനതയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നന്ദി അറിയിച്ചു. ജമ്മു കാശ്മീരിലെ ജനാധിപത്യം പുനസ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നതിന്‍്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് അമിത്ഷാ വ്യക്തമാക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!