
വന്ദേഭാരത് തീവണ്ടികള്‍ നിര്‍മ്മിക്കുന്നതിനായി ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് സമര്‍പ്പിച്ച നിര്‍ദ്ദേശം ഇന്ത്യന്‍ റെയില്‍വേ തളളി. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്ജി ഇലക്ട്രിക് ലിമിറ്റഡും, ഇന്ത്യന്‍ കമ്ബനിയായ പയനീര്‍ ഫില്‍ മെഡ് ലിമിറ്റഡും ചേര്‍ന്ന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ തളളിയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യമാണ് 44 വന്ദേഭാരത് തീവണ്ടി സെറ്റുകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്ബനികളോട് ഇന്ത്യന്‍ റെയില്‍വേ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അയല്‍ രാജ്യങ്ങളിലെ കമ്ബനികള്‍ക്കും നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ് സിആര്ആര്സിയും, പയനീര്‍ ഇലക്ട്രിക്സും ചേര്‍ന്ന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. 1,800 കോടി രൂപ ചിലവില്‍ മുഴുവന്‍ തീവണ്ടികള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് കമ്ബനികള്‍ നല്‍കിയത്. എന്നാല്‍ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശങ്ങള്‍ തള്ളിയതെന്നാണ് വിവരം.