0 Comments

 

ചൈനയുടെ കൊവിഡ് വാക്സിന്‍ ആയ സിനോവാക് വാക്സിന്‍ ഉപയോഗിക്കാനൊരുങ്ങി തുര്‍ക്കി. ചൈനയുടെ വാക്സിന്‍ പരീക്ഷണങ്ങളില്‍ 91% ഫലപ്രാപ്തി കണ്ടതോടെയാണ് ചൈനീസ് വാക്‌സിന്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് തുര്‍ക്കി ആരോഗ്യമന്ത്രി ഫഹ്‌റെറ്റിന്‍ കൊക്ക വ്യക്തമാക്കി. ഞായറാഴ്ച ചൈനയില്‍ നിന്ന് കൂടുതല്‍ വാക്സിന്‍ തുര്‍ക്കിയിലേക്ക് അയക്കുമെന്നും വാര്‍ത്തകളുണ്ട്. ഫൈസര്‍ വാക്സിനും ദിവസങ്ങള്‍ക്കുള്ളില്‍ തുര്‍ക്കിയില്‍ എത്തും.

ചൈനയുടെ വാക്സിന്‍ മുപ്പതുലക്ഷം ഡോസാണ് ആദ്യഘട്ടത്തില്‍ തുര്‍ക്കിയില്‍ എത്തിക്കുന്നത്. പിന്നീട് 50 മില്യണ്‍ ഡോസ് കൂടി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അടിയന്തരമായി വാക്സിന്‍ ആവശ്യമായവര്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ആരോഗ്യ പ്രവര്‍ത്തകരും പ്രായമായവര്‍ക്കും മുന്‍ഗണന ലഭിക്കും. ചൈനയുടെ വാക്സിന് 91.25 % ഫലപ്രാപ്തി ആണ് റിപ്പോര്‍ട്ട് ചെയ്തത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *