
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,272 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,01,69,118 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം മൂന്നു ലക്ഷത്തിലും കുറവാണ്. 2,81,667 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,274 പേര് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്ത് പോയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 97,40,108 ആയി ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ മാത്രം 251 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,47,343 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.