
വിവാഹത്തിലൂടെയോ മറ്റേതെങ്കിലും ബലപ്രയോഗത്തിലൂടെയോ മതപരിവർത്തനം നടത്തിയാൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും നൽകുന്ന മതസ്വാതന്ത്ര്യ ബിൽ 2020 ന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി.
പ്രാബല്യത്തിൽ വന്നാൽ, വഞ്ചനാപരമായ മാർഗ്ഗങ്ങൾ, ആകർഷണം അല്ലെങ്കിൽ ഭീഷണി എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനത്തിനെതിരായ രാജ്യത്തെ ഏറ്റവും കർശനമായ നിയമമക്കുമിത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കും.
സംസ്ഥാന നിയമസഭയുടെ അംഗീകാരത്തിനുശേഷം ഈ ബിൽ 1968 ലെ മതസ്വാതന്ത്ര്യ നിയമത്തെ മാറ്റിസ്ഥാപിക്കും എന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയെ പരിവർത്തനം ചെയ്യുന്നതിനായി മാത്രം നടത്തുന്ന ഏതൊരു വിവാഹവും ഈ നിർദ്ദിഷ്ട നിയമനിർമ്മാണത്തിലെ വ്യവസ്ഥകൾ പ്രകാരം അസാധുവായി കണക്കാക്കും,എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.