0 Comments

കോവിഡ് മാനദന്ധങ്ങള്‍ പാലിച്ച്‌ ശബരിമലയില്‍ മണ്ഡല പൂജ നടന്നു. പൂജകള്‍ക്ക് തന്ത്രി കണ്ഠരര് മഹേശ്വരര് ആണ് നേതൃത്വം നല്‍കിയത്. വൈകിട്ട് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരധനക്ക് ശേഷം ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകുനതാണ്. പമ്ബയില്‍ നിന്നും 11 മണിയോടെ തീര്‍ത്ഥാടകരെ നിയന്ത്രിച്ചിരുന്നെങ്കിലും സന്നിധാനത്ത് നിലയുറപ്പിച്ചവരാല്‍ ഭക്തി സാന്ദ്രമായിരുന്നു അന്തരീക്ഷം.

പൂജാ ചടങ്ങുകള്‍ക്ക് 11.20നും 12.40നും മദ്ധ്യേയുള്ള മീനം രാശിയില്‍ തന്ത്രി കണ്ഠരര് മഹേശ്വരരും മേല്‍ശാന്തി ജയരാജ് പോറ്റിയും നേതൃത്വം നല്‍കി. 11.30ന് കലശാഭിഷേകവും തുടര്‍ന്ന് കളഭാഭിഷേകവും നടന്നു. ഒരു മണിയോടെ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജക്ക് ശേഷം നടയടച്ചു. അഞ്ച് മണിക്ക് ക്ഷേത്ര നടന്ന് തുറന്ന് വിശേഷാല്‍ പൂജകള്‍ക്കും ദീപാരാധനക്കും ശേഷം രാത്രി 9ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡലകാലത്തിന് സമാപനമാകുന്നതാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!