0 Comments

 

സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വര്‍ണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വര്‍ണത്തിന് 37,360 രൂപയാണ് വില. ഒരു ഗ്രാമിന് 4,670 രൂപയാണ് വില. നവംബറിൽ സ്വര്‍ണ വില കുറ‍ഞ്ഞെങ്കിൽ ഡിസംബറിൽ ഇതുവരെ പവന് 1,440 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 37,360 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,670 രൂപയും.രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. ഔൺസിന് 1,866.65 ഡോളര്‍ ആണ് വില.

നവംബറിൽ റെക്കോര്‍ഡ് നിലവാരത്തിൽ വില ഇടിഞ്ഞിരുന്നു. ഒരു മാസം കൊണ്ട് സ്വര്‍ണ വില പവന് 1,920 രൂപ കുറഞ്ഞിരുന്നു. നവംബര്‍ 9-ന് സ്വര്‍ണ വില പവന് 38,880 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ 1 മുതൽ 31 വരെ സ്വര്‍ണ വിലയിൽ 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *