
തിരുവനന്തപുരം പൊഴിയൂരില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് ഡിജെ പാര്‍ട്ടി നടത്തിയതായി റിപ്പോര്‍ട്ട്. 13 മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പങ്കെടുത്തത് ആയിരത്തിലധികം പേരാണ്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
പൊഴിയൂര്‍ പൊലീസ് കേസെടുത്തത് ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ്. പൊലീസ് പറയുന്നത് ഫ്രീക്ക്സ് എന്ന ഒരു ക്ലബ്ബാണ് ഡിജെ പാര്‍ട്ടി നടത്തിയതെന്നാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനും തീരുമാനിച്ചു